Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diverted

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം മും​ബൈ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു

 

മും​ബൈ: ഇ​ൻ​ഡി​ഗോ വി​മാ​നം വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ 68 ​എ​ന്ന വി​മാ​ന​ത്തി​ൽ ‘മ​നു​ഷ്യ ബോം​ബ്’ ഉ​ണ്ടെ​ന്നാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.

1984ലെ ​മ​ദ്രാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​തി​ന് സ​മാ​ന​മാ​യ സ്ഫോ​ട​നം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ശ​നി​യാ​ഴ്ച രാ​വി​ലെ 5.30നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ൽ ലാ​ൻ​ഡ് ചെ​യ്യ​രു​തെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

എ​ൽ​ടി​ടി​ഇ - ഐ​എ​സ്ഐ പ്ര​വ​ർ​ത്ത​ക​ർ വി​മാ​ന​ത്തി​ലു​ണ്ടെ​ന്നും 1984ലെ ​മ​ദ്രാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​തി​നു സ​മാ​ന​മാ​യ സ്ഫോ​ട​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up